Fargo
ഫാർഗോ (1996)

എംസോൺ റിലീസ് – 107

Download

7052 Downloads

IMDb

8.1/10

സെയിൽസ് എക്സിക്യൂട്ടീവ് ആയ ജെറി കുറച്ചു സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും പുറത്തു കടക്കാൻ ജെറി കണ്ടെത്തുന്ന മാർഗമാണ് തന്റെ ഭാര്യയെ കിഡ്‌നാപ് ചെയ്‌ത് കോടീശ്വരനായ ഭാര്യപിതാവിന്റെ കൈയിൽ നിന്നും മോചനദ്രവ്യമായി ക്യാഷ് വാങ്ങുക. അതിനായി ജെറി 2 ക്രിമിനൽസിനെ ഏർപ്പാടാക്കുന്നു. പക്ഷേ കാര്യങ്ങൾ ജെറി പ്രതീക്ഷിച്ച പോലെയല്ല നടക്കുന്നത്. ജെറിയുടെ ജീവിതത്തിലേക്ക് യഥാർത്ഥ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു….

1987ൽ മിനിസോട്ടയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഫാർഗോ. മികച്ച കഥ, തിരക്കഥ, മികച്ച അഭിനേത്രി എന്നീ വിഭാഗങ്ങളിൽ അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ക്രൈം ഡ്രാമ ആണ്….