എംസോൺ റിലീസ് – 79
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Fincher |
പരിഭാഷ | ഗിരി പി. എസ്. |
ജോണർ | സൈക്കളോജിക്കല്‍, ഡ്രാമ |
1996-യിൽ ചക്ക് പലാഹ്നിയുക്കെന്ന ഇരുപത്തെട്ടുക്കാരന്റേതായി പബ്ലിഷ് ചെയ്യപ്പെട്ട നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി, 1999-ല്‍ ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തിൽ അതേ പേരിൽ പുറത്ത് വന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്.
ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കഥാനായകനിൽ നിന്നാണ് കഥയുടെ ആരംഭം. ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയും, ഉറക്കം തിരിച്ചു പിടിക്കാൻ വേണ്ടി അദ്ദേഹം പലതരം സപ്പോർട്ടിങ് ഗ്രൂപ്പിലും ഭാഗമാകുകയും ചെയ്യുന്നു, തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കുറച്ച് ആളുകൾ കടന്ന് വരുന്നു, അതിൽ തന്നെ ടൈലർ ഡർഡനെന്ന വ്യക്തി നായകന്റെ അന്നേവരെ ഉണ്ടായിരുന്ന ജീവിത രീതി സങ്കൽപ്പങ്ങളെ കീഴ്മേൽ മറിക്കുകയും അവര് ഒന്നിച്ച് ഫൈറ്റ് ക്ലബ് എന്നൊരു പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്യുന്നു.
ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം സംസാരിക്കുന്നത്. ഏത് കാലത്തും ചിത്രത്തിന്റെ പ്രസക്തി അപാരമാണെന്നത് ചിത്രത്തെ ലോക സിനിമയിലെ അമൂല്യ സൃഷ്ടിയാക്കുന്നു.