Finch
ഫിഞ്ച് (2021)

എംസോൺ റിലീസ് – 3002

Download

8889 Downloads

IMDb

6.9/10

പോസ്റ്റ്‌ അപ്പോകാലിപ്റ്റിക് തീമിൽ 2021 ൽ ആപ്പിൾ ടിവിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ, മിഗുൽ സെപൊക്നിക്കിന്റെ സംവിധാനത്തിൽ ടോം ഹാങ്ക്സ് നായകനായ ചലച്ചിത്രമാണ് ഫിഞ്ച്.

ഒരു Sun flare ഉണ്ടാകുന്നതുമൂലം ഓസോൺ പാളി നശിക്കുകയും അതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും റേഡിയേഷൻ മൂലം നശിക്കുന്നു. ഫിഞ്ച് ഒരു സയന്റിസ്റ്റാണ്. ഒരു പട്ടിയും ഒരു കുഞ്ഞു റോബോട്ടും കൂടെ ഒരു ലാബിൽ ജീവിച്ചു പോകുന്നു. വേറെ മനുഷ്യർ ഒന്നും തന്നെയില്ല. കൂടാതെ ഒരു Humanoid റോബോട്ടിനെ കൂടെ ഉണ്ടാകുന്നുണ്ട്. പെട്ടെന്നൊരു ദിവസം അവർ നിൽക്കുന്ന സ്ഥലത്തിന് തന്നെ നാശം സംഭവിക്കാവുന്ന രീതിക്കുള്ള ഒരു കൊടുങ്കാറ്റ് വരുന്നു. അതിൽ നിന്നും രക്ഷ നേടാൻ അവർ 4 പേരും കൂടെ ഒരു RV-യിൽ യാത്രക്കിറങ്ങുന്നു. ഒരുപാട് തടസങ്ങൾ ഒകെ വന്നേക്കാവുന്ന ഈ യാത്ര അവർ എങ്ങനെ തരണം ചെയ്‌ത്‌ പോകുന്നു എന്നതും മറ്റുമാണ് കഥ.