എം-സോണ്‍ റിലീസ് – 1926
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ted Kotcheff |
പരിഭാഷ | ഉസ്മാൻ അബൂബക്കർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
ED KOTCHEFF ന്റെ സംവിധാനത്തിൽ SYLVERSTAR STALLON നെ നായകനാക്കി 1982 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം. സാഹസികമായ ആക്ഷൻ രംഗങ്ങൾകൊണ്ട് ലോകത്താകമാനമുള്ള ആക്ഷൻ പ്രേമികളുടെ പ്രിയപ്പെട്ട സിനിമയായി മാറിയ ചിത്രം, ലോകവ്യാപകമായി ബോക്സ് ഓഫീസ് രാജാവായി വാഴുകയും ചെയ്തു. ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന സ്വീകാര്യത നാലോളം തുടർച്ചകൾ ഒരുക്കാൻ അണിയറക്കാർക്കു പ്രചോദനമായി. ജോൺ റാംബോ എന്ന കഥാപാത്രം അക്കാലത്തെ ചെറുപ്പക്കാരുടെ റോൾ മോഡൽ കൂടിയായിരുന്നു. ഇന്നും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന അത്ഭുതചിത്രം കൂടിയാണിത്.
സുഹൃത്തിനെ അന്യോഷിച്ചാണ് വിയറ്റ്നാം വാർ ഹീറോ ആയിരുന്ന ജോൺ റാംബോ ആ കൊച്ചു പട്ടണത്തിൽ എത്തുന്നത്, സുഹൃത്തിന്റെ മരണ വിവരം അറിഞ്ഞു അതീവ ദുഃഖത്തോടെ തിരിച്ചു പോവുന്ന റാംബോ, ടൌൺ ഷെരീഫായ വിൽ ടീസലിന്റെ മുന്നിൽ പെടുന്നു. തെണ്ടിത്തിരിഞ്ഞു നടക്കുന്നവനെന്നു കരുതി റാംബോയെ ടൗണിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നു, എതിർത്ത റാംബോയെ അറസ്റ്റ് ചെയ്യുകയും, സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. സ്റ്റേഷനിൽ കടുത്ത മർദ്ദനങ്ങൾക്ക് ഇരയാവുന്ന റാംബോയുടെ ഉള്ളിൽ ആ പഴയ വാർ ഹീറോ വീണ്ടും പുനർജനിക്കുന്നതോടെ…അവർ ഇത് വരെ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത പോരാട്ട രീതികൾക്ക് ആ ടൗണും പോലീസ് സേനയും സാക്ഷികളാകുന്നു.