First Cow
ഫസ്റ്റ് കൗ (2019)

എംസോൺ റിലീസ് – 2548

Download

2829 Downloads

IMDb

7.1/10

സിനിമക്ക് പുതിയ തലങ്ങളും വ്യാഖ്യാനവും കണ്ടെത്തിയ A24 നിർമിച്ച a real cinematic beauty, അതാണ് “ഫസ്റ്റ് കൗ”. മനോഹരമായ ഫ്രെയിമുകൾ കൊണ്ടും ചെറിയ ചെറിയ മധുരമുള്ള സംഭാഷണങ്ങൾ കൊണ്ടും മികവുറ്റ കഥാപാത്രങ്ങളും, അവർ തമ്മിലുള്ള മനുഷ്യ ബന്ധങ്ങൾ കൊണ്ടും പ്രേഷകന് വളരെ പുതുമ നിറഞ്ഞ അനുഭവം തരാൻ സാധിക്കുന്ന സിനിമ. സിനിമയുടെ രാഷ്ട്രീയവും കഥാഗതിക്കും അപ്പുറം രണ്ട് പേരുടെ സുഹൃത്ത് ബന്ധത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്.

സ്വപ്നങ്ങൾ ഒരുപാടുള്ള രണ്ട് പേർ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. അവരുടെ സ്വപ്നങ്ങൾക്കായി അവർ ഒരു ബിസ്സിനസ്സ് തുടങ്ങുകയും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് 1820s-ൽ കഥ പറയുന്ന ഈ സിനിമയുടെ ഇതിവൃത്തം. മനസിനോട് ചേർന്ന് നിൽക്കുന്ന, ഒരു നല്ല മഴ നനഞ്ഞ ഫീലോടെ കണ്ടിരിക്കാൻ പറ്റിയ മനോഹരമായൊരു സിനിമ.