Flight of the Phoenix
ഫ്ലൈറ്റ് ഓഫ് ദ ഫീനിക്സ് (2004)

എംസോൺ റിലീസ് – 3512

Download

876 Downloads

IMDb

6.1/10

സ്കോട്ട് ഫ്രാങ്ക്, എഡ്‌വേർഡ് ബേൺസ് എന്നിവരുടെ രചനയിൽ ജോൺ മൂറിന്റെ സംവിധാനത്തിൽ 2004 -ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ മൂവിയാണ് ”ഫ്ലൈറ്റ് ഓഫ് ദി ഫീനിക്സ്”.

മംഗോളിയയിലെ ഗോപീ മരുഭൂമിയിൽ ഒരു ഓയിൽ റിഗ് കമ്പനി, ഓയിൽ കണ്ടെത്താത്തതിനാൽ അടച്ചുപൂട്ടേണ്ടി വരുന്നു. ക്യാപ്റ്റൻ ഫ്രാങ്ക് ടൗൺസ്, സഹ പൈലറ്റ് എ.ജെ -യ്‌ക്കൊപ്പം റിഗ്ഗ് അടച്ചുപൂട്ടി ജീവനക്കാരെ തിരികെ വിമാനത്തിൽ കൊണ്ടുപോകുന്നു. യാത്രക്കിടയിൽ ഒരു മണൽ കൊടുങ്കാറ്റിൽ പെട്ട് അവരുടെ വിമാനം തകർന്ന്, അജ്ഞാതമായ മരുഭൂമിയിൽ ക്രാഷ് ലാന്റ് ചെയ്യുന്നു. തുടർന്ന് ആ മരുഭൂമിയിൽ നിന്നും രക്ഷപ്പെടാനായി അവർ തകർന്ന വിമാനം പുനർനിർമിക്കുവാൻ തുടങ്ങുന്നു.