എം-സോണ്‍ റിലീസ് – 1992

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Rocco DeVilliers |
പരിഭാഷ | ഷൈജു എസ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ഹൈസ്‌കൂൾ വിദ്യാർത്ഥിയായ കയൽ അമ്മയോടൊപ്പം പുതിയൊരു നാട്ടിൽ എത്തുവാണ്. അവിടെ സ്‌കൂളിലെ ആദ്യ ദിവസം തന്നെ ക്ലാസ്സിൽ പഠിക്കുന്ന വഴക്കാളികളായ പിള്ളേർ ജേസൺ എന്ന പയ്യനെ കൈയേറ്റം ചെയ്യുന്നത് നോക്കി നിൽക്കാതെ അവരെയെല്ലാം ഇടിച്ചിട്ട് അവൻ നോട്ടപ്പുള്ളിയായി മാറുന്നു. തന്നെ രക്ഷിച്ച കയലുമായി ചങ്ങാത്തത്തിലാവുന്ന ജേസൺ അവനെ അടുത്തുള്ള എയർപോർട്ടിലേക്ക് കൊണ്ടു പോവുന്നു. ജേസണിന്റെ അമ്മാവൻ ടെഡ് ഒരു പൈലറ്റാണ്. അവിടെ വെച്ച് കയൽ ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറുന്നു.
രാത്രി പിരിയും നേരം അടുത്ത ദിവസവും തങ്ങളെ വിമാനത്തിൽ കൊണ്ട് പോകുമോ എന്ന അവരുടെ അഭ്യർത്ഥന ടെഡ് സമ്മതിക്കുന്നു. അടുത്ത ദിവസം രാവിലെ എയർപോർട്ടിലെത്തുന്ന രണ്ടു പേരും ഒരു ട്വിൻ എഞ്ചിൻ വിമാനത്തിൽ കയറി ഇരിക്കുകയും അന്നേരം കുറച്ചു പേർ അവിടേക്ക് വരികയും ചെയ്യുന്നു. വിമാനത്തിനകത്ത് ഒളിച്ചിരിക്കുന്ന അവർ കാണുന്നത് തോക്കേന്തിയ ചിലർ ആ വിമാനം പറത്തിക്കൊണ്ട് പോവുന്നതാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുവാണ്.