Frequency
ഫ്രീക്വൻസി (2000)

എംസോൺ റിലീസ് – 1430

Subtitle

2770 Downloads

IMDb

7.4/10

ജോൺ സുള്ളിവന്റെ അച്ഛൻ ഫ്രാങ്ക് ഒരു ഫയർമാൻ ആയിരുന്നു. ഫ്രാങ്ക് ഒരു മാതൃകാ ഹസ്ബൻഡ് – ഫാദർ – എംപ്ലോയീ എല്ലാമായിരുന്നു. ജോണിന് പിന്നീടുള്ളത് അമ്മ ജൂലിയയും അനിയൻ ഗോർഡോയുമാണ്. അങ്ങനെയിരിക്കെ ഒരു ഫയർ റെസ്ക്യൂ ഓപ്പറേഷനിടയിൽ ഫ്രാങ്ക് മരിക്കുന്നു. പിന്നീട് 30 വർഷങ്ങൾക്കു ശേഷം ഒരുനാൾ ജോൺ അച്ഛന്റെ ഒരു പഴയ റേഡിയോ ഫോൺ വീട്ടിൽ നിന്നും കണ്ടെടുക്കുന്നു. അച്ഛന്റെ നൊസ്റ്റാൾജിയയിൽ അവനാ റേഡിയോ പൊടിതട്ടിയെടുത്തു ഓൺ ചെയ്തു നോക്കി. എന്നാൽ ആ കമ്മ്യൂണിക്കേഷൻ ഡിവൈസ് ജോണിനെ കണക്ട് ചെയ്തത് 30 വർഷങ്ങൾക്കു മുമ്പുള്ള തന്റെ അച്ഛൻ ഫ്രാങ്കുമായിട്ടായിരുന്നു.

അങ്ങനെ ഒരേ മുറിയിലെ ഒരേ മേശമുകളിൽ ഇരിക്കുന്ന റേഡിയോയ്ക്കു ഇരുവശത്തുമായവർ 2 കാലഘട്ടങ്ങളിൽ ഇരുന്നു സംസാരിച്ചു. ജോൺ വർത്തമാനകാലത്തിലും, അച്ഛൻ ഫ്രാങ്ക് കുഞ്ഞുജോണിനോടും കുടുംബത്തിനുമൊപ്പം 30 വർഷം മുമ്പുള്ള കാലത്തും. അങ്ങനെ അച്ഛനെ പറഞ്ഞു മനസിലാക്കിച്ചു പുള്ളിയുടെ അപകടമരണം ജോൺ തടുക്കുന്നു. പിന്നീട് പലതിനെയും തരണം ചെയ്യേണ്ടി വരുന്നു.

കടപ്പാട് : ജിതിൻ രാജൻ