Fringe Season 5
ഫ്രിഞ്ച് സീസൺ 5 (2012)

എംസോൺ റിലീസ് – 3215

Download

2889 Downloads

IMDb

8.4/10

ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്.

ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ ഭീകരമായ രീതിയിൽ മരിച്ചു വീഴുന്നത്.

ഈ കേസിന്റെ അന്വേഷണ ചുമതല “Oliva Dunham” എന്ന ചുറുചുറുക്കുള്ള ഒരു FBI ഓഫീസർക്ക് ആയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ഒലിവിയയുടെ ചുറ്റം നടക്കുന്നതെല്ലാം വിശ്വസിക്കാനാവാത്ത വിചിത്രമായ കാര്യങ്ങളാണ്.

Pattern എന്നു വിളിപ്പേരുള്ള ഇത്തരം പല വിചിത്ര സംഭവങ്ങളും മുന്നേയും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന ഒലിവിയ, വാൾട്ടർ എന്ന സയൻറ്റിസ്റ്റിന്റെയും അയാളുടെ മകന്റെയും സഹായത്തോടുകൂടി ഈ വിചിത്ര സംഭവങ്ങളുടെ കാരണം തേടി നടത്തുന്ന അന്വേഷണങ്ങൾ ആണ് സീസൺ 1 മെയിൻ പ്ലോട്ട്.

20 എപ്പിസോഡുകളാണ് സീസൺ 1-ൽ ഉള്ളത്. ഒന്നര മണിക്കൂറിന് അടുത്തുള്ള Pilot എപ്പിസോഡ് ഒഴിച്ചു നിർത്തിയാൽ ബാക്കി എപ്പിസോഡുകൾ എല്ലാം ഏതാണ്ട് 50 min ലെങ്ത് ആണ്.

ലോസ്റ്റ് പോലെ തുടക്കം മുതൽ ഒരുപാട് മിസ്റ്ററി നിലനിർത്തി കൊണ്ടു മുന്നോട്ട് പോകുന്ന സീരീസാണ്. മിക്കവാറും ഓരോ എപ്പിസോഡും ഒരു അന്വേഷണമായിരിക്കും. അതിനിടയിൽ കൂടെ മെയിൻ പ്ലോട്ട് ഒരു പൂവ് വിരിയുന്നത് പോലെ വളരെ സാവധാനമാണ് ഡെവലപ്പ് ചെയ്തുവരുന്നത്.

മെയിൻ പ്ലോട്ട് ഡെവലപ്പ് ചെയ്യാത്ത ഫില്ലറുകൾ എന്ന് വിളിക്കാവുന്ന ഏതാനും എപ്പിസോഡുകളും ഓരോ സീസണുകളിലും ഉണ്ട്. അവ വഴിയാകും ചിലപ്പോഴെല്ലാം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഡെവലപ്പ് ചെയ്യുന്നത്.

കടപ്പാട് : Mukesh Muke

എംസോൺ റിലീസ് ചെയ്തിട്ടുള്ള ഫ്രിഞ്ച് സീരീസിന്റെ മറ്റ് സീസണുകൾ

ഫ്രിഞ്ച് സീസൺ 1 (2008)
ഫ്രിഞ്ച് സീസൺ 2 (2009)
ഫ്രിഞ്ച് സീസൺ 3 (2010)
ഫ്രിഞ്ച് സീസൺ 4 (2011)