From Dusk Till Dawn
ഫ്രം ഡസ്ക് ടിൽ ഡോൺ (1996)

എംസോൺ റിലീസ് – 3652

തൊണ്ണൂറുകളിലെ കൾട്ട് ക്ലാസിക്ക് സിനിമകളിലൊന്നാണ് From Dusk Till Dawn (1996). പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടാരാന്റിനോ പ്രധാന കഥാപാത്രങ്ങളിലൊന്നായി അഭിനയിച്ച ഈ ചിത്രം ആക്ഷൻ ഹീറോ-ഹൊറർ സിനിമാ പ്രേമികൾക്ക് ഉഗ്രനൊരു വിരുന്നാണ്. ബാങ്ക് കൊള്ളയടിച്ച് അതിർത്തി കടക്കാൻ നോക്കുന്ന രണ്ട് ക്രിമിനലുകൾ രാത്രിയിൽ വിശ്രമിക്കാൻ കയറിയത് ഒരു ഒന്നൊന്നര ബാറിലാണ്. സിനിമയുടെ ജോണർ തന്നെ മാറ്റിക്കളഞ്ഞ സംഭവങ്ങളാണ് പിന്നീടുണ്ടായത്.

ഈ സിനിമയിലൂടെ ആക്ഷൻ ഹീറോ പരിവേഷം നേടിയ ജോർജ്ജ് ക്ലൂണിയും ടാരാന്റിനോയും തമ്മിലുള്ള രസകരമായ കോംബോയും നായകന്റെ തഗ് ഡയലോഗുകളും ഒരു പ്രത്യേക സ്റ്റൈൽ തന്നെ സിനിമയ്ക്ക് നൽകുന്നുണ്ട്.

ശ്രദ്ധിക്കുക: 18+ വയസ്സുള്ളവർ മാത്രം ചിത്രം കാണുക