എംസോൺ റിലീസ് – 3164

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Ayer |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ വിളിക്കുന്ന വാർഡാഡി. ചിത്രത്തിൽ വാർഡാഡിയായി വേഷമിട്ടിരിക്കുന്നത് ബ്രാഡ് പിറ്റാണ്. ഒരു യഥാർത്ഥ ലീഡർ എങ്ങനെയായിരിക്കണമെന്ന് ചിത്രത്തിലുടനീളം ഡോൺ കാണിച്ചു തരുന്നുണ്ട്. മറ്റ് പല രാജ്യങ്ങളിൽ നിന്നും നാസി പടയെ തുരത്തിയ വാർഡാഡിയും സംഘവും അവസാനം ജർമനിൽത്തന്നെ ജർമൻകാരെ കീഴ്പ്പെടുത്താൻ എത്തുന്നതാണ് ഫ്യൂരി സിനിമയുടെ ഇതിവൃത്തം. യുദ്ധത്തിലുടനീളം സൈനികര്‍ക്ക് കടന്നുപോകേണ്ടിവരുന്ന ദുർഘടമായ മാനസീകാവസ്ഥകളെ, ഒട്ടും അതിഭാവുകങ്ങളില്ലാതെ ചിത്രം വരച്ചുകാട്ടുന്നു.