Guy Ritchie's The Covenant
ഗൈ റിച്ചീസ് ദ കവനന്റ് (2023)

എംസോൺ റിലീസ് – 3213

Subtitle

15270 Downloads

IMDb

7.5/10

U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. സർജന്റ് ജോൺ കിൻലിയുടെ ടീമിൽ റിക്രൂട്ട് ആകുന്ന അഹമ്മദ്, പിന്നീട് കിൻലിയുമായി കൂടുതൽ അടുക്കുന്നു. തുടർന്ന് അവർ തമ്മിലുള്ള മനോഹരമായ ബന്ധമാണ് സിനിമയുടെ അടിത്തറ.

യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വച്ച് തന്നെ രക്ഷപ്പെടുത്തിയ അഹ്‌മദിന് താൻ കൊടുത്ത വാക്ക് പാലിക്കുവാനുള്ള ജോണിന്റെ ശ്രമങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു.