Hachi: A Dog's Tale
ഹാച്ചി: എ ഡോഗ്സ് ടേല്‍ (2009)

എംസോൺ റിലീസ് – 550

Download

10450 Downloads

IMDb

8.1/10

Hachi: A Dog’s Tale 2009 ൽ പുറത്ത് ഇറങ്ങിയ ഇഗ്ലീഷ് മൂവി ആണ്. ജപ്പാനിൽ ഉണ്ടായ ഒരു കഥയാണിത് ,യജമാനനോടുള്ള നന്ദി എത്ര മാത്രം ഉണ്ടന്ന് സൂചിപ്പിക്കുന്ന സിനിമയാണ് .ജപ്പാനിൽ ഒരു പ്രൊഫസറുടെ നായയാണ് അദേഹത്തെ കാലത്ത് റെയിൽവെ സ്റ്റേഷനിൽ കൊണ്ടാക്കുന്നതും വൈകിട്ട് വിളിച്ച് കൊണ്ടുവരുന്നതും . തന്‍റെ യജമാനന്‍റെ പെട്ടന്നുള്ള മരണം അറിയാതെ ഒമ്പത് വർഷം കാലത്തും വൈകിട്ടുo കാത്തിരുന്ന് അവസാനം അവിടെ വെച്ച് മരിച്ചു പോകേണ്ടി വന്ന ഒരു നായ യുടെ കഥയാണ് ഹാച്ചി . ഇന്നും ജപ്പാനിൽ ഈ നായയുടെ പ്രതിമ ഉണ്ടാക്കി അതിനെ ആദരിക്കുന്നുണ്ട് . എത്ര തവണ കണ്ടാലും കരയാണ്ടിരിക്കാൻ മുറുക്കെ ശ്രമിച്ചാലും കരഞ്ഞുപോകുന്ന ഒരു ചിത്രമാണ് Hachi: A Dog’s Tale.