Hacksaw Ridge
ഹാക്സോ റിഡ്ജ് (2016)

എംസോൺ റിലീസ് – 538

Download

21406 Downloads

IMDb

8.1/10

ഡെസ്മണ്ട് ടി. ഡോസ്സ് എന്ന അഹിംസാവാദിയുടെ സംഭവ കഥ. ആരെയും അതിശയിപ്പിക്കുന്ന വിധം അസാമാന്യ ധൈര്യവും കരുതലും കാട്ടി മെഡൽ ഓഫ് ഓണർ നേടിയ പട്ടാളക്കാരൻ. അയാളുടെ കുട്ടിക്കാലത്തേ ശിക്ഷണം, ജീവിതത്തെയും മത ചിന്തയെയും കൊലപാതകത്തിന് എതിരായ നിലപാടുകളെയും എങ്ങനെ സ്വാധീനിച്ചു എന്ന് നമ്മുക്ക് ചിത്രം കാണിച്ചു തരുന്നു. ഡോസിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ, പ്രണയം, പട്ടാളത്തിൽ ചേർന്ന ശേഷം അനുഭവിച്ച പ്രയാസങ്ങളും, വൈദ്യ സഹായി ആകാൻ അയാൾ നടത്തുന്ന ശ്രമങ്ങളും. ഒടുവിൽ യധാ൪ത്ഥ യുദ്ധഭൂമിയെ അനുസ്മരിപ്പിക്കും വിധം ഭൂമിയിലെ നരകമായ ഹാക്‌സോ റിഡ്‌ജും മെൽഗിബ്സൻ എന്ന സംവിധായകന്റെ കയ്യടക്കവും കൂടിയാകുമ്പോൾ ചിത്രം നമ്മെ കാഴ്ചയുടെ മറ്റൊരു ലോകത്തെത്തിക്കുന്നു. രണ്ട് ഓസ്കാർ അവാർഡും (മികച്ച ശബ്ദ സന്നിവേശം)(മികച്ച ചിത്ര സംയോജനം) നാല് ഓസ്കാർ നോമിനേഷനും ലഭിച്ചെ ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനും ബാഫ്ത അവാ൪ഡും ലഭിച്ചിട്ടുണ്ട്.