Harry Brown
ഹാരി ബ്രൗൺ (2009)

എംസോൺ റിലീസ് – 1841

Download

9282 Downloads

IMDb

7.2/10

ഹാരി ബ്രൗൺ, ഒരു റിട്ടയേർഡ് നേവി ഓഫീസർ ആണ്.  ഭാര്യയുടെ മരണശേഷം തികച്ചും ഏകാന്തമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലിയോണാർഡ് അറ്റ്വെൽ.  പ്രിയസുഹൃത്തിന്റെ പെട്ടെന്നുള്ള മരണം മൃഗീയമായ കൊലപാതകമായിരുന്നു എന്ന് തിരിച്ചറിയുന്ന ഹാരി ബ്രൗൺ പ്രതികാരത്തിനായി പുറപ്പെടുന്നു.  കൊലയാളികൾ പക്ഷെ വമ്പന്മാരാണ് എന്ന് തിരിച്ചറിയുന്ന ഹരിയുടെ ഉള്ളിൽ ആ പഴയകാല നേവി ഓഫീസർ ഉണരുന്നതും തുടർന്ന് നടക്കുന്ന പോരാട്ടങ്ങളുമാണ്  Daniel Barber  ന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.

ബ്രിട്ടനിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ  Michael Caine നെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്, ആദ്യാവസാനം വരെ കണ്ടിരിക്കാവുന്ന ഒരു ആക്ഷൻ ത്രില്ലെർ തന്നെയാണ് ചിത്രം