Harry Potter And The Deathly Hallows: Part 1
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്: പാർട്ട് 1 (2010)

എംസോൺ റിലീസ് – 570

Subtitle

18642 Downloads

IMDb

7.7/10

ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് – പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്‍റെ സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ പരമ്പരയുടെ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ ചേർന്നായിരുന്നു. ഹാരി പോട്ടർ, ലോർഡ് വോൾഡമോട്ടിന്‍റെ അമരത്വത്തിന്‍റെ (ഹോർക്രക്സ്) രഹസ്യം കണ്ടെത്താനും വോൾഡമോട്ടിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുമാണ് ഈ ചലച്ചിത്രത്തിന്‍റെ പ്രമേയം. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. ഹാഫ് ബ്ലഡ് പ്രിൻസിന്‍റെ പിന്തുടർച്ചയായിരുന്നു ഈ ചലച്ചിത്രം