Harry Potter and the Half-Blood Prince
ഹാരി പോട്ടർ ആന്‍റ് ദി ഹാഫ്-ബ്ലഡ് പ്രിൻസ് (2009)

എംസോൺ റിലീസ് – 450

പരിഭാഷ

18642 ♡

IMDb

7.6/10

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്. 2009ൽ വിതരണത്തിനെത്തിച്ച ഒരു ഫാന്റസി ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, ലോർഡ് വോൾഡമോട്ടിന്റെ വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.