Holy Smoke!
ഹോളി സ്മോക്ക്! (1999)
എംസോൺ റിലീസ് – 3654
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Jane Campion |
| പരിഭാഷ: | അഷ്കർ ഹൈദർ |
| ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
ഇന്ത്യയിലെ ആത്മീയതയിൽ മയങ്ങിപ്പോയ സുന്ദരിയായ റൂത്തും, അവളെ മാറ്റിയെടുക്കാൻ എത്തുന്ന വാട്ടേഴ്സും തമ്മിലുള്ള തീപാറുന്ന ഒരു സൈക്കോളജിക്കൽ ഗെയിമാണ് ‘ഹോളി സ്മോക്ക്’.
വിജനമായ മരുഭൂമിയിലെ ഒറ്റപ്പെട്ട മുറിയിൽ അവർക്കിടയിൽ നടക്കുന്നത് കേവലം തർക്കങ്ങളല്ല, മറിച്ച് കെയ്റ്റ് വിൻസ്ലെറ്റിന്റെ വശ്യമായ സൗന്ദര്യവും തന്റേടവും കൊണ്ട് ഹാർവി കീറ്റലിനെ മുട്ടുകുത്തിക്കുന്ന പ്രലോഭനത്തിന്റെ പോരാട്ടമാണ്.
ഈ ചിത്രം, പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം വൈകാരികമായും ശാരീരികമായും ഉള്ള ബന്ധങ്ങളുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു.
🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.
