എം-സോണ്‍ റിലീസ് – 915
അനിമേഷൻ ഫെസ്റ്റ് – 05
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jimmy Hayward, Steve Martino |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | അനിമേഷൻ, അഡ്വെഞ്ചർ, കോമഡി |
ഒരു ആനയും തീരെ കുഞ്ഞ് ലോകത്തിലുള്ള ഹൂ എന്ന ഒരു വർഗ്ഗത്തിലെ ഒരാളും തമ്മിലുള്ള അപൂർവ്വമായ ബന്ധത്തിന്റെ കഥയാണ് ഈ മനോഹരമായ സിനിമയിൽ പറയുന്നത്. ഹോർട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ജിം കാരിയാണ് ശബ്ദം നൽകിയിരിക്കുന്നത്.
പണ്ട് കാലം മുതൽക്കേ മനുഷ്യ സമൂഹത്തിലുള്ള ഒരു പതിവാണ് പൊതുവായ വിശ്വാസങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അല്ലെങ്കിൽ അവരെ ചോദ്യം ചെയ്താൽ അയാളെ കണ്ണുമടച്ച് ഭ്രാന്തൻ എന്ന് മുദ്രകുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്. അതിൽ നിന്നും അവർക്ക് രക്ഷപ്പെടണമെങ്കിൽ ഒന്നെങ്കിൽ അവർക്ക് തെറ്റുപറ്റി ഭൂരിപക്ഷം പറഞ്ഞത് ആണ് ശരിയെന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ വ്യക്തമായി സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന ഒരു തെളിവ് കാണിച്ചു കൊടുക്കേണ്ടി വരും ഇല്ലെങ്കിൽ, ക്ഷുബ്ധരായ ജനക്കൂട്ടം കൊല്ലാൻ പോലും മടിക്കില്ല. ഒരു ആനിമേഷൻ വിനോദ സിനിമ എന്നതിന് അപ്പുറം നമ്മുടെ ചിന്തകളെ തട്ടിയുണർത്തുന്ന പല ആശയങ്ങളും ഈ സിനിമ പറഞ്ഞു പോകുന്നുണ്ട്.