Hostel: Part II
ഹോസ്റ്റൽ: പാർട്ട് II (2007)
എംസോൺ റിലീസ് – 1681
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Eli Roth |
പരിഭാഷ: | രാഹുൽ ബോസ് |
ജോണർ: | ഹൊറർ |
റോമിലെ ആർട്ട് കോളേജ് സ്റ്റുഡന്റ്സായ ബെത്ത്, വിറ്റ്നി, ലോർണാ എന്നീ സുഹൃത്തുക്കൾ തങ്ങളുടെ വീക്ക് എൻഡ് ആഘോഷിക്കാനായി പ്രാഗിലേക്ക് പുറപ്പെടുന്നു. യാത്രയിൽ ട്രെയിനിൽ വച്ച് അവരുടെ കോളേജിലെ മോഡലായ ആക്സെലും അവരോടൊപ്പം ചേരുന്നു. ആക്സെലിൻെറ താത്പര്യപ്രകാരം പ്രാഗിൽ നിന്ന് അവർ സ്പാ ചെയ്യാനായി സ്ളൊവാക്യയിലേക്ക് പോകുന്നു. അവിടെ ഒരു ചെറു ഗ്രാമത്തിലുള്ള ഒരു പഴയ ഹോസ്റ്റലിൽ റൂമെടുക്കുന്ന അവർ ലോകമാസകലം വ്യാപിച്ച് കിടക്കുന്ന സമ്പന്നരുൾപ്പെടുന്ന ഒരു സാഡിസ്റ്റ് എന്റെർട്ടൈൻമെൻ് ഗ്രൂപ്പിന്റെ വലയിലാകുന്നു. തുടർന്ന് അവർക്ക് എന്തു സംഭവിക്കുന്നു എന്നതാണ് ഹോസ്റ്റൽ 2 ന്റെ ഇതിവൃത്തം.