Hush
ഹഷ് (2008)

എംസോൺ റിലീസ് – 1186

Download

1617 Downloads

IMDb

6/10

Movie

N/A

ഹഷ് അഥവാ നിശബ്ദത. എന്നാൽ ഈ സിനിമ അത്ര നിശബ്ദമല്ല. വില്യം ആഷിനെ നായകനാക്കി മാർക്ക് ടോൺഡാെറായ് സംവിധാനം ചെയ്യ്ത്, 2008 പുറത്തിറങ്ങിയ സിനിമയാണ് ഹഷ്.
ജോലി ആവശ്യത്തിനായി നായകൻ സെയ്ക്കും (വില്യം ആഷ് ) കാമുകി ബെത്തും (ക്രിസ്ത്യീൻ ബോട്ടോംലീ ) ഒരു രാത്രി ഹൈവേയിലൂടെയുള്ള യാത്രയിലാണ്. പെട്ടെന്ന് മുന്നിൽ പോകുന്ന ട്രക്കിനുള്ളിൽ ഒരു സ്ത്രീയെ നഗ്നയാക്കി ഒരു ഇരുമ്പ് കൂട്ടിലാക്കി ആരോ തട്ടിക്കൊണ്ടുപോകുന്നത് സെയ്ക്ക് കാണുന്നു. വിചിത്രമായ ഈ സംഭവം ഉടനെ പോലീസിനെ വിളിച്ചറിയിച്ചതിന് ശേഷം സെയ്ക്കും കാമുകിയും അവരുടെ യാത്ര തുടർന്നു. എന്നാൽ അധികം താമസിക്കാതെ സെയ്ക്കിന്റെ കാമുകി ബെത്തിനെ കാണാതാവുന്നു.

ബെത്ത് എവിടെ പോയി ? ആരാണവളെ തട്ടിക്കൊണ്ടുപോയത് ?
നേരത്തെ കണ്ട ട്രക്കിലുള്ളവർ ആയിരിക്കുമോ ? ബെത്തിനെ തേടി സെയ്ക്കിന്റെ യാത്ര തുടരുന്നു. ജീവിതയാത്രയിൽ ആരെങ്കിലും അപകടത്തിൽ പെടുമ്പോൾ, ആ അവസ്ഥയെ ചിലപ്പോൾ നമ്മളും നേരിടേണ്ടി വരുമെന്ന ബോധ്യത്തോടെ അവരെ രക്ഷിക്കാൻ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ സിനിമ.