I Am Legend
അയാം ലെജൻഡ് (2007)

എംസോൺ റിലീസ് – 1292

Download

9774 Downloads

IMDb

7.2/10

ഫ്രാൻസിസ് ലോറൻസിന്റെ സംവിധാനത്തിൽ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2007 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ പോസ്റ്റ്‌-അപ്പോകലിപ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് I Am Legend. ന്യൂയോർക്ക് നഗരത്തിലാണ് കഥ നടക്കുന്നത് മനുഷ്യനിലെ ക്യാൻസർ ചികിത്സക്കായി Dr. കൃപിൻ ഒരു വൈറസിനെ കണ്ടെത്തുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു അത് ലോകത്തിലെ ഭൂരിഭാഗം ജനങ്ങളെയും കൊന്നൊടുക്കി വിചിത്രമായ ഒരു രോഗാവസ്ഥയിലേക്ക് നയിച്ചു. പ്രതിരോധ ശേഷിയുള്ള കുറച്ചുപേർ മാത്രം അവശേഷിച്ചു. U.S ആർമിയിലെ വൈറോളജിസ്റ്റായ Dr. റോബർട്ട്‌ നെവിലിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആ രോഗത്തെ തുടച്ചുനീക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.