എം-സോണ്‍ റിലീസ് – 592
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്- 06
ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ, പാം ഡി’ഓര്‍ നേടുന്ന രണ്ടാമത്തെ സിനിമയാണ് “ഐ, ഡാനിയല്‍ ബ്ലേക്ക്”. 2016ല്‍ പുറത്തിറങ്ങിയ ഈ റിയലിസ്റ്റിക്ക് സാമൂഹ്യ വിമര്‍ശന സിനിമ, ബ്രിട്ടണിലെ താഴേക്കിടയിലുള്ള സമൂഹത്തിന്‍റെ ജീവിതമാണ് ചിത്രീകരിക്കുന്നത്.
ഒരു അറ്റാക്ക് കഴിഞ്ഞ്, ജോലിക്കു പോകാന്‍ കഴിയാത്ത, ഡാനിയല്‍ ബ്ലേക്ക് എന്ന മദ്ധ്യവയസ്ക്കനായ തൊഴിലാളി, നിയമപരമായി തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ബുദ്ധിമുട്ടുകയാണ്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്, രണ്ടു കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ പാട് പെടുന്ന കെയ്റ്റിയെന്ന യുവതി. ഇരുവരും തമ്മില്‍ ആകസ്മികമായിട്ടുള്ള കണ്ടുമുട്ടലിലൂടെയാണ് സിനിമ തുടങ്ങുന്നത്. സിസ്റ്റത്തിന്റെ ഇരകള്‍, പരസ്പരം പിന്തുണച്ച്, എല്ലാത്തരം പ്രതിസന്ധികളെയും തൃണവല്‍ഗണിച്ച് പൊരുതിജീവിക്കാന്‍ ശ്രമിക്കുന്ന കഥ, ഹൃദയസ്പര്‍ശിയാണ്. അതിലുപരി, ബ്രിട്ടീഷ് വെല്‍ഫെയര്‍ സിസ്റ്റത്തിന്റെ പോരായ്മകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കിയ സാമൂഹികപരിഷ്കരണശ്രമവുമാണ് ഈ സിനിമ.
അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉപജീവനവും പോരാട്ടങ്ങളും പറയുന്നതില്‍ എക്കാലത്തും വിജയിച്ചിട്ടുള്ള കെന്‍ ലോച്ചിന്റെ മറ്റൊരു ക്ലാസിക്ക് ചിത്രം.