Ice Age
ഐസ് ഏജ് (2002)
എംസോൺ റിലീസ് – 3468
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Chris Wedge, Carlos Saldanha |
പരിഭാഷ: | ഹനീൻ ചേന്ദമംഗല്ലൂർ |
ജോണർ: | അഡ്വെഞ്ചർ, അനിമേഷൻ, കോമഡി |
ഏകാന്തനും പരുക്കൻ സ്വാഭാവക്കാരനുമായ ‘മാൻഫ്രഡ്’ അഥവാ ‘മാനി’ എന്ന മാമത്തും, വഴിക്കു വച്ച് അവന്റെ കൂടെ കൂടിയ നിഷ്കളങ്കനും അരവട്ടനും തല്ലുകൊള്ളിയുമായ ‘സിഡ്’ എന്ന സ്ലോത്തും യാദൃശ്ചികമായി ഒഴുക്കിൽ പെട്ടു വരുന്ന ഒരു മനുഷ്യക്കുഞ്ഞിനെയും അമ്മയെയും കാണുന്നു. കുഞ്ഞിനെ കരയ്ക്ക് കയറ്റിയെങ്കിലും അമ്മയെ രക്ഷിക്കാൻ മാനിയ്ക്ക് കഴിഞ്ഞില്ല. കുഞ്ഞിനെ മനുഷ്യരുടെ അടുത്ത് തിരികെയെത്തിക്കാൻ സിഡ് നിർബന്ധിക്കുകയും അതിന് സഹായിച്ചാൽ പിറകെ വരുന്നത് നിർത്താം എന്ന സിഡ്ഡിന്റെ ഉറപ്പിന് മാനി വഴങ്ങുകയും ചെയ്യുന്നു. ഇതിനിടെ, തന്റെ കൂട്ടരെ വക വരുത്തിയ മനുഷ്യരോട് പ്രതികാരം ചെയ്യാനായി കുഞ്ഞിനെ പിടികൂടാൻ ഇറങ്ങിയ ‘ഡിയാഗോ’ എന്ന സേബർ കടുവയും ചങ്ങാത്തം നടിച്ച് അവരുടെ കൂടെ കൂടുന്നു. ഇതൊന്നുമറിയാതെ തന്റെ പ്രിയപ്പെട്ട വിത്തുകായയ്ക്കു പിറകെ രാപ്പകലില്ലാതെ ഓടുന്ന ‘സ്ക്രാറ്റ്’ എന്ന അണ്ണാനും.
അമേരിക്കൻ ഫിലിം ഡയറക്ടറായ Chris Wedge-ന്റെ സംവിധാനത്തിൽ 2002ൽ ‘ബ്ലൂ സ്‌കൈ സ്റ്റുഡിയോസ്’ കമ്പനി പുറത്തിറക്കിയ ഈ ചിത്രത്തിൽ Ray Romano, John Leguizamo, Denis Leary എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.