Ice Age: Collision Course
ഐസ് ഏജ്: കൊളിഷൻ കോർസ് (2016)

എംസോൺ റിലീസ് – 3545

Download

170 Downloads

IMDb

5.7/10

ഐസ് ഏജ് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ ഐസ് ഏജ്: കൊളിഷൻ കോർസ്.

തന്റെ വിത്തുകായ മഞ്ഞിൽ കുഴിച്ചിടുന്നതിനിടെ സ്ക്രാറ്റ്, അബദ്ധത്തിൽ ഒരു പറക്കും തളികയ്ക്കക് ഉള്ളിലകപ്പെട്ട് ബഹിരാകാശത്തെത്തുന്നു. കണ്ണഞ്ചിപ്പിക്കും വേഗതയുള്ള ഈ പറക്കും തളികയുമായി കൂട്ടിയിടിച്ച് ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു. അതേ സമയം വിവാഹത്തിന് തയ്യാറെടുത്തു നിൽക്കുകയാണ് യുവതിയായ നമ്മുടെ പീച്ചെസ്. അവളുടെ പ്രതിശ്രുത വരനെ ഒട്ടും അംഗീകരിക്കാതെ മാനിയും, അത് നേടിയെടുക്കാൻ പാടുപെടുന്ന വരനും.

തലയ്ക്കു മുകളിൽ ചീറിയടുത്തു വരുന്ന ഛിന്നഗ്രഹത്തെ അവർ വഴിമാറ്റി വിടുമോ? പീച്ചെസിന്റെ വിവാഹം നടക്കുമോ? അതോ കൂട്ടിയിടിയിൽ എല്ലാം തകരുമോ? കാണാം.