Ice Age: Continental Drift
ഐസ് ഏജ്: കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ് (2012)

എംസോൺ റിലീസ് – 3526

Download

246 Downloads

IMDb

6.5/10

ഐസ് ഏജ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 2012-ൽ പുറത്തിറങ്ങിയ ഐസ് ഏജ്: കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ്. മറ്റ് മൂന്നു ഭാഗങ്ങളിലും എന്ന പോലെ, തന്റെ വിത്തുകായയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം എല്ലാ കുഴപ്പത്തിലും എടുത്തു ചാടുന്ന സ്ക്രാറ്റ് എന്ന അണ്ണാൻ, ഇവിടെ തന്റെ കായയ്ക്ക് പിറകെ ഓടുന്നതിനിടെ ഒരു കുഴിയിൽ വീണു. ഭൂമിയുടെ കേന്ദ്രം വരെ ആഴമുള്ള നീളൻ കുഴി! കേന്ദ്രത്തിൽ വച്ചുള്ള സ്ക്രാറ്റിന്റെ ഓരോ ചലനവും ഉപരിതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരൊറ്റ ഭൂഖണ്ഡമായിരുന്ന ഫലകം പലതായി മുറിഞ്ഞ് പല വൻകരകളായി മാറി. അതിന്റെ തുടർ ചലനങ്ങൾ മാനിയുടെ വീട്ടിലുമെത്തി. മാനിയും ഡിയേഗോയും സിഡ്ഡും അവന്റെ മുത്തശ്ശിയും നിന്നിരുന്ന ഭാഗം കരയിൽ നിന്ന് അടർന്നു മാറി. എല്ലിയും, കൗമാരക്കാരിയയ മകൾ പീച്ചെസും അടക്കം ഇരിക്കുന്ന കരഭാഗത്തെ മറ്റൊരു മഹാ ശില വന്ന് ഞെരുക്കാനും തുടങ്ങി. കടലിലൊഴുകിയ മാനിയും സംഘവും കടൽകൊള്ളക്കാരുടെ പിടിയിലായി. അവർ രക്ഷപ്പെടുമോ? കരയിലെ ദുരന്തത്തെ എല്ലിയും മകളും അതിജീവിക്കുമോ? അവരിനി ഒരുമിക്കുമോ? കാണാം.