Ice Age: Dawn of the Dinosaurs
ഐസ് ഏജ്: ഡോൺ ഓഫ് ദ ഡൈനോസേർസ് (2009)

എംസോൺ റിലീസ് – 3502

Download

1636 Downloads

IMDb

6.9/10

ഐസ് ഏജ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ Ice Age: Dawn of the Dinosaurs. രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം കുടുംബ ജീവിതം ആരംഭിച്ച മാനിയ്ക്ക് തന്റെ കൂട്ടുകാരുമായുള്ള സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നു. മാനിയുമായും എല്ലിയുമായും ഡിയേഗോയുമായും പിരിഞ്ഞ ശേഷം പുതിയ കൂട്ടുകാരെ തേടിയിറങ്ങിയ സിഡ്‌, താൻ അബദ്ധത്തിൽ വീണുപോയ കുഴിയിൽ നിന്നും ലഭിച്ച മൂന്നു വലിയ മുട്ടകളെ സ്വന്തം മക്കളായി ഏറ്റെടുത്ത് വിരിയിക്കുന്നു. പക്ഷേ താൻ വീണ കുഴി, ഭീമാകാരരായ ദിനോസറുകൾ വാഴുന്ന ഭൂഗർഭ ലോകത്തേക്കുള്ള വാതിലായിരുന്നു എന്നും തനിക്ക് കിട്ടിയത് ദിനോസർ മുട്ടകൾ ആയിരുന്നെന്നും സിഡ്ഡിന് അറിയില്ലായിരുന്നു. അധികം വൈകാതെ തന്റെ കുഞ്ഞുങ്ങളെ തേടി പുറം ലോകത്തേക്കു വന്ന അമ്മ ദിനോസർ തന്റെ കുഞ്ഞുങ്ങളോടൊപ്പം സിഡ്ഡിനെയും എടുത്ത് ഭൂഗർഭ ലോകത്തേക്ക് മടങ്ങുന്നു. അവനെ രക്ഷിക്കാനായി മാനിയും ഡിയേഗോയും വീണ്ടും ഒരുമിക്കുന്നു.
സിഡ്ഡിനെ തേടി ആ സംഘം അപകടം നിറഞ്ഞ ദിനോസറുകളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നു. പൂർണ ഗർഭിണിയായ എല്ലി ആ ലോകത്തെ അതിജീവിക്കുമോ? അവർക്ക് സിഡ്ഡിനെ രക്ഷിക്കാൻ സാധിക്കുമോ? കാണാം.