Ice Age: The Meltdown
ഐസ് ഏജ്: ദ മെൽറ്റ് ഡൗൺ (2006)

എംസോൺ റിലീസ് – 3499

Download

294 Downloads

IMDb

6.8/10

ഐസ് ഏജ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ Ice Age: The Meltdown.
ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം നമ്മുടെ മൂവർ സംഘം ഒരു താഴ്‌വരയിലാണ് താമസം. അവർ തമ്മിലെ സൗഹൃദവും താഴ്‌വരയിലെ കളികളും ഒക്കെയായി മുന്നോട്ടു പോകവെ, തനിക്ക് സഖ്യത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയ സിഡ്ഡ്, താഴ്‌വരയെ ചുറ്റിയുള്ള വലിയ മഞ്ഞുഭിത്തിയ്ക്ക് മേലെ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവനെ രക്ഷിക്കാൻ അങ്ങോട്ട് കയറിയ മാനിയും ഡിയഗോയും ആ കാഴ്ച്ച കണ്ട് അമ്പരന്നു പോയി. മഞ്ഞെല്ലാം ഉരുകിയിരിക്കുന്നു. തങ്ങൾ നിൽക്കുന്നത് വെറുമൊരു മഞ്ഞു ഭിത്തിയിലല്ല, ഏതു നിമിഷവും പൊട്ടാൻ സാധ്യതയുള്ള, ഉരുകിത്തീർന്നു കൊണ്ടിരിക്കുന്ന അണക്കെട്ടിന് മേലെയാണ്. അപ്പുറത്ത് താഴ്‌വരയെ ഒന്നടങ്കം മുക്കിക്കളയാൻ പാകത്തിൽ വെള്ളം അല തല്ലുന്നു. അതറിഞ്ഞ് താഴ്‌വരയുടെ മറുഭാഗത്തുള്ള വലിയ വഞ്ചിയെ ലക്ഷ്യമാക്കി എല്ലാവരും നീങ്ങുന്നു.
ഇതിനിടെ, ഒറ്റയാനായി നടന്നിരുന്ന മാനിയ്ക്ക് തന്റെ ഒറ്റപ്പെടലിനെക്കുറിച്ച് കലശലായ ആശങ്ക വന്നുകൂടി. താഴ്‌വരയിൽ പലരും പറയുന്നത് പോലെ താൻ ഈ ഭൂമിയിലെ അവസാന മാമത്ത് ആണോ? ഡിയേഗോയ്ക്ക് ആശങ്ക വേറെയാണ്. വീരശൂരനായ തനിക്ക് ‘വെള്ളം’ ഒരു പേടിസ്വപ്നമാണെന്ന് മറ്റുള്ളവർ അറിയുമോ? സിഡ്ഡിനുമുണ്ട് ആശങ്ക. തനിക്ക് എന്നെങ്കിലും ആത്മാർഥമായ ഒരു പരിഗണന കിട്ടുമോ? പക്ഷേ എല്ലാവരെയും ഒരുപോലെ അലട്ടുന്നത് ഒറ്റച്ചോദ്യമാണ്, അണക്കെട്ട് പൊട്ടുമോ? ഒരാൾക്ക് മാത്രം യാതൊരു ആശങ്കകളുമില്ല.
സ്ക്രാറ്റിന്, അവൻ രാപ്പകലില്ലാതെ തന്റെ വിത്തുകായയ്ക്ക് പിറകെത്തന്നെയാണ്.