എംസോൺ റിലീസ് – 3391
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kelsey Mann |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | കോമഡി, ഡ്രാമ, അനിമേഷൻ, അഡ്വഞ്ചർ |
നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വികാരങ്ങളെല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു കൊച്ച് ജീവികൾ ആണെങ്കിലോ? 2015ൽ പിക്‌സാർ ഇറക്കിയ അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇത്.
ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ മത്സരിക്കുന്നതാണ് നമ്മൾ ഒന്നാം ഭാഗത്ത് കണ്ടത്. എന്നാൽ അവർക്കെല്ലാം വെല്ലുവിളിയായി അവൾ വളരുന്നതിനനുസരിച്ച് പുതിയ കുറച്ച് വികാരങ്ങൾ കൂടി കടന്നു വരുമ്പോൾ ഉണ്ടാകുന്ന അവളിലെ മാറ്റങ്ങളും, അവളെ തന്റേത് മാത്രമായി സ്വന്തമാക്കാൻ ശ്രമിക്കുന്ന വികാരങ്ങളുടെ വടംവലിയും, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. നമ്മുടെ മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനവും അതിന്റെ പ്രത്യാഘാതങ്ങളും വളരെ രസകരമായി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ആനിമേഷൻ ചിത്രം എന്ന റെക്കോഡ്, 2024 ൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ ക്ലബ്ബിൽ കയറുന്ന ആനിമേഷൻ ചിത്രം, ഓപ്പണിങ് വീക്കെൻ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം എന്നീ ഖ്യാതികളും ഈ ചിത്രത്തിനുണ്ട്.