എം-സോണ്‍ റിലീസ് – 1198
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chad Stahelski |
പരിഭാഷ | ഗിരി പി. എസ് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ് വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ രണ്ടു ഭാഗങ്ങളിൽ സിനിമ കൈകാര്യം ചെയ്തിരുന്ന വിഷയം പ്രതികാരം ആയിരുന്നു എങ്കിൽ അധ്യായം മൂന്നിലേക്ക് വരുമ്പോൾ അത് അതിജീവനമാകുന്നു.
Parabellum എന്ന വാക്കിന് ലത്തീൻ ഭാഷയിലെ അർത്ഥം “Prepare for War” എന്നാണ്. അങ്ങനെ ആണെങ്കിൽ ശരിയാണ്, ജോണ് വിക്ക്: അധ്യായം മൂന്ന് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെയാണ്.
ജോണ് വിക്ക് സിനിമകളുടെ ആരാധകർക്ക് ഉത്സവം ആക്കാനുള്ള ഒരുപാട് ആക്ഷൻ രംഗങ്ങൾ സിനിമയിലുണ്ട്. രണ്ടാം ഭാഗം നിർത്തിയയിടത്ത് നിന്നാണ് ഈ ചിത്രം ആരംഭിക്കുന്നത് അത് കൊണ്ട് തന്നെ ആദ്യ രണ്ട് ഭാഗങ്ങൾ കാണാത്തവർ ഈ ചിത്രം കാണുമ്പോൾ ഒന്നും മനസ്സിലാകണമെന്നില്ല. ആദ്യ രണ്ടു ഭാഗങ്ങളുടെയും Msone പരിഭാഷ ലഭ്യമാണ്.