Jurassic Park III
ജുറാസിക് പാർക്ക് III (2001)

എംസോൺ റിലീസ് – 1561

Download

4205 Downloads

IMDb

5.9/10

ജുറാസിക്ക് പാർക്ക് പരമ്പരയിലെ മൂന്നാമത്തെ ചിത്രം 2001 ൽ പുറത്തിറങ്ങി. ആദ്യ രണ്ടു ഭാഗങ്ങൾ സ്പിൽബെർഗ് സംവിധാനം ചെയ്തപ്പോൾ ഈ ചിത്രം ജോ ജോൺസ്റ്റൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

പോൾ കിർബി എന്നയാളും ഭാര്യയും കൂടെ പാലിയന്റോളജിസ്റ്റ് ആയ ഡോ. അലൻ ഗ്രാന്റിനെ, ‘ഇസ്‌ലാ സൊർണ’ എന്ന ദ്വീപ് കാണാൻ എന്ന വ്യാജേന അങ്ങോട്ട് കൊണ്ടുപോകുന്നു. ഡൈനോസറുകൾ തിങ്ങി പാർക്കുന്ന ആ ദ്വീപിൽ ശരിക്കും അവർ വന്നിരിക്കുന്നത് കുറച്ച് ദിവസങ്ങൾക് മുൻപ് പാരാസ്ലൈഡിങ്ങിനിടെ കാണാതായ തങ്ങളുടെ മകനെ അന്വേഷിച്ചാണ് എന്ന കാര്യം ഗ്രാന്റ് പിന്നീടാണ് അറിയുന്നത്. അപ്പോഴേക്കും ആ സംഘം അവിടെ ഒറ്റപ്പെട്ടിരുന്നു. തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളും അവരുടെ രക്ഷപെടലുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. നിരവധി സാഹസിക രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രം മുൻ ചിത്രങ്ങളെ പോലെ തന്നെ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.