എംസോൺ റിലീസ് – 2885
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mira Nair |
പരിഭാഷ | അഷ്കർ ഹൈദർ |
ജോണർ | ക്രൈം, ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് |
മീര നായരുടെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ റൊമാന്റിക് മൂവിയാണ് കാമ സൂത്ര: എ ടെയിൽ ഓഫ് ലൗ. പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ആ കാലത്തുള്ളൊരു ചെറു രാജ്യത്തിലെ രാജകുമാരിയാണ് താര. താരയുടെ ബാല്യകാല സുഹൃത്തും തോഴിയുമാണ് മായ. താരയുടെ വിവാഹം അയൽരാജ്യത്തിലെ രാജകുമാരനായ രാജ് സിങ്ങുമായി ഉറപ്പിച്ചശേഷം താരയും മായയും ശത്രുതയിലാവുന്നു. താര, രാജ് സിങ്ങിന്റെ കൂടെ പോകുന്ന സമയം താരയുടെ സഹോദരൻ ബിക്കി, മായയെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കുമെങ്കിലും മായ അതിന് സമ്മതിക്കാത്തതിനാൽ അവളെ നാട് കടത്തുന്നു.
നാടുകടത്തപ്പെട്ട മായ എത്തിച്ചേരുന്നത് അയൽ രാജ്യത്തുള്ള ശിൽപ്പി, ജയ് കുമാറിന്റെ അടുത്താണ്. ജയ് കുമാർ അവളെ രാസദേവിയുടെ അടുത്തു കൊണ്ട് ചെന്നാക്കുന്നു. ദേവദാസിയായ അവർ മറ്റു ദാസികളെ നൃത്തം പഠിപ്പിച്ചും കാമസൂത്രം പഠിപ്പിച്ചു കൊടുക്കുന്നു. രാസദേവിയിൽ നിന്നും കാമസൂത്രം പഠിച്ചെടുക്കുന്ന മായ, രാജ് സിംഗിന്റെ പ്രീതി സമ്പാദിക്കുകയും കൊട്ടാരത്തിലെ മുഖ്യ ദേവദാസിയായി മാറുകയും ചെയ്യുന്നു. ഇതറിയുന്ന താരയ്ക്ക് മായയോടുള്ള വൈരാഗ്യം കൂടുന്നു. ഇതിനിടയിൽ മായ, ജയ് കുമാറുമായി പ്രണയത്തിലാകുന്നു. മദ്യത്തിനും മദിരാശിക്കും അടിമപ്പെട്ട രാജ് സിംഗ് രാജ ഭരണം മറക്കുന്നു.
രാജ് സിങ്ങിന് രാജ്യം നഷ്ടപ്പെടുമോ? മായ, ജയ് കുമാർ ബന്ധമറിയുന്ന രാജ് സിംഗ് എങ്ങനെ പ്രതികരിക്കും? മായ, താര സുഹൃത്ത് ബന്ധം വീണ്ടും നല്ല രീതിയിലാകുമോ? എന്നതിന്റെയെല്ലാം ഉത്തരമറിയാൻ സിനിമ കാണുക.
നല്ലൊരു പ്രണയ കാവ്യമായ ഈ സിനിമയിൽ കാമസൂത്രയിലെ സിദ്ധാന്തങ്ങൾ മുഴുവനായിട്ടും പറയുന്നില്ലെങ്കിലും ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു പോകുന്നുണ്ട്. അതിനാൽ നഗ്നത/ ലൈംഗികതയെല്ലാം ചെറിയ തോതിൽ വരുന്നതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.