എം-സോണ്‍ റിലീസ് – 989
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Luis Prieto |
പരിഭാഷ | നബീൽ ഹസ്സൻ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
ഒരു ആക്ഷൻ ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന മൂവിയാണ് കിഡ്നാപ് (2017). യുഎസിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ പെട്ട ഒരമ്മയുടെയും മകന്റെയും ജീവിതത്തിലെ ഒരൊറ്റ ദിവസത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായതും അതിലുപരി ആർക്കു വേണമെങ്കിലും സംഭവിക്കാവുന്നതുമായ കാര്യങ്ങളാണ് സംവിധയകാൻ “ലൂയിസ് പ്രീറ്റോ” ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
“കർള” (ഹല്ലെ ബെറി) തന്റെ മകന്റെ കൂടെ ഒരു ദിവസം പാർക്കിലേക്ക് പോകുന്നു. അവിടെ വെച്ച് അപ്രതീക്ഷിതമായി കുട്ടി കിഡ്നാപ് ചെയ്യപ്പെടുന്നു. ഇത് കാണുന്ന “കർള”സ്വന്തം കാറിൽ ഒറ്റയ്ക്ക് അവരെ പിന്തുടർന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഏതൊരമ്മയ്ക്കും സ്വന്തം മകൻ വേറെന്തിനേക്കാളും വലുതാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ.