Kindergarten Cop
കിൻഡർഗാർട്ടൻ (1990)
എംസോൺ റിലീസ് – 3259
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Ivan Reitman |
പരിഭാഷ: | നിർമ്മൽ സുന്ദരൻ |
ജോണർ: | ആക്ഷൻ, കോമഡി, ക്രൈം |
ജോൺ കിംബിൾ സമർത്ഥനായ ഒരു പോലീസ് ഓഫീസറാണ്. ക്രിമിനൽ ആയ കല്ലൻ ക്രിസ്പിനെ അഴിക്കുള്ളിലാക്കാൻ ജോണിനു ക്രിസ്പിൻ്റെ മുൻ ഭാര്യയുടെ സഹായം കൂടിയേ തീരൂ. ക്രിസ്പ് ആകട്ടെ തന്റെ മകനെ എങ്ങനെയെങ്കിലും മുൻ ഭാര്യയായ റേച്ചലിൽ നിന്ന് തട്ടിയെടുക്കണം എന്ന ചിന്തയിലാണ് നടക്കുന്നത്. എന്നാൽ ജോണിനും ക്രിസ്പ്പിനും റേച്ചലും കുട്ടിയും എവിടെയാണുള്ളതെന്ന് അറിയില്ല. ഇവർ രണ്ടു പേരും ദൂരെയൊരു നാട്ടിൽ ജീവിക്കുന്നുണ്ടെന്ന് അപ്രതീക്ഷിതമായി മനസിലാക്കുന്ന ജോൺ, തന്റെ സഹ പ്രവർത്തകയോടൊപ്പം ആ നാട്ടിൽ എത്തുകയും തുടർന്ന് കുട്ടിയേയും അമ്മയേയും കണ്ടു പിടിക്കാൻ ഒരു കിൻഡർഗാർട്ടൻ ടീച്ചർ ആയി വേഷമിടുകയും ഏതാനും നാളുകൾക്കകം തന്നെ ക്രിസ്പ്പും അവിടെ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.