Kites
കൈറ്റ്സ് (2010)

എംസോൺ റിലീസ് – 1345

Download

5098 Downloads

IMDb

6/10

Movie

N/A

അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ ഹൃതിക് റോഷനെ നായകനാക്കി രാകേഷ് റോഷൻ നിർമ്മിച്ചു 2010ൽ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് കൈറ്റ്സ്.
ലാസ് വേഗസിൽ ഡാൻസ് ടീച്ചറായി ജോലി നോക്കുന്ന ജെയ്(ഹൃതിക്) എങ്ങനെയെങ്കിലും പണക്കാരനാവണമെന്ന മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണവൻ ഇഷ്ടമില്ലെങ്കിൽ പോലും തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വേഗസിലെ കസിനോ ഉടമയുടെ മകളായ ജീനയുമൊത്തുള്ള വിവാഹത്തിന് സമ്മതിച്ചത്. അങ്ങനെയിരിക്കെയാണ് പണ്ട് താൻ കാശിനുവേണ്ടി വിവാഹം ചെയ്ത നടാഷ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.പിന്നീട് നടക്കുന്ന സംഭവവികസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ബോക്സ്ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പൂർണമായും വിദേശത്തു ചിത്രീകരിച്ചു മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും മനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമായ ഈ സിനിമ ഹൃതിക് റോഷന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.