Knock Knock
നോക് നോക് (2015)

എംസോൺ റിലീസ് – 2793

Download

21029 Downloads

IMDb

4.9/10

ഭാര്യയും മക്കളുമായി സമാധാനമായി ജീവിക്കുന്ന എവന്റെ വീട്ടിലേക്ക് പെട്ടെന്നൊരു രാത്രിയില്‍ രണ്ട് സുന്ദരികള്‍ കടന്നുവരുന്നു. വീട്ടില്‍ തനിച്ചായിരുന്ന എവനെ അവര്‍ വശീകരിക്കാന്‍ ശ്രമിക്കുന്നതോടെ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. ഈ കഥാസന്ദര്‍ത്തെ ആസ്പദമാക്കി കിയാനു റീവ്സ്, അന്ന ഡി അര്‍മാസ്, ലോറന്‍സ ഇസോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച്, എലി റോത്തിന്റെ സംവിധാനത്തിൽ 2015-ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ഈറോട്ടിക്ക് ത്രില്ലര്‍ ചലച്ചിത്രമാണ് “നോക്-നോക്” (Knock Knock).

1977-ല്‍ പുറത്തിറങ്ങിയ ‘ഡെത്ത് ഗെയിം (Death Game)’ എന്ന സിനിമയുടെ റീമേക്കാണ് ഈ ചിത്രം.

എവന്റെ വീട്ടിലേക്ക് പെണ്‍കുട്ടികള്‍ കടന്നുവരുന്ന രംഗം മുതല്‍ സിനിമ അവസാനിക്കുന്നത് വരെ പ്രേഷകനെ പിടിച്ചിരുത്തുന്ന പല സന്ദർഭങ്ങളും സിനിമയിലുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒട്ടും ലാഗ് ഇല്ലാത്തവിധമുള്ള മേക്കിംഗുമുള്ള ഈ ചിത്രം ഈറോട്ടിക് സിനിമാ പ്രേമികള്‍ക്കും ഹൊറര്‍-ത്രില്ലര്‍ സിനിമാ പ്രേമികള്‍ക്കും മാത്രമല്ല, എല്ലാ പ്രേഷകർക്കും ആസ്വദിച്ച് കാണാവുന്നതാണ്.

നഗ്നരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം ഈ സിനിമ കാണുക.