എം-സോണ്‍ റിലീസ് – 2201
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Travis Knight |
പരിഭാഷ | പ്രജുൽ പി |
ജോണർ | ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ |
തെരുവിൽ കഥകൾ പറഞ്ഞ് ജീവിക്കുന്ന കൂബോ തൻ്റെ അമ്മയോടൊപ്പം ജപ്പാനിലെ ഒരു ഗ്രാമത്തിലാണ് താമസം ഒരു താമസം. കൂബോയോട് അവൻ്റെ അമ്മ ഇരുട്ടിയാൽ ഒരിക്കലും പുറത്തിറങ്ങരുതെന്ന് എപ്പോഴും പറയാറുണ്ട്.
അങ്ങനെയിരിക്കെ ഗ്രാമത്തിൽ ഉത്സവം വന്നെത്തി. അന്നാണ് ഗ്രാമവാസികൾ പരേതാത്മാക്കളോട് സംസാരിക്കാറുള്ളത്.
കൂബോയും മരിച്ചുപോയ തൻ്റെ അച്ഛനോട് സംസാരിക്കാൻ തീരുമാനിക്കുന്നു. പക്ഷേ അവൻ പ്രാർത്ഥിച്ചിട്ടും അവൻ്റെ അച്ഛൻ്റെ ആത്മാവ് വന്നില്ല. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു, ഗ്രാമത്തിലാകെ അന്ധകാരം പരന്നു, രണ്ട് ആത്മാക്കൾ അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കൂബോ അവരെ തുരത്താനായി തൻ്റെ അച്ഛൻ്റെ പടച്ചട്ട തേടിയിറങ്ങുന്നു. കൂട്ടായി അവനൊരു കുരങ്ങിനേയും വണ്ടിനേയും കിട്ടുന്നു.
ട്രാവിസ് നൈറ്റ് സംവിധാനം ചെയ്ത ഈ ചിത്രം, സ്റ്റോപ് മോഷൻ ആനിമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരുക്കുന്നത്. മികച്ച ദൃശ്യങ്ങളാലും സംഗീതത്താലും സമ്പന്നമായ ഈ ചിത്രം ഏറ്റവും മികച്ച ആനിമേഷനും, ഏറ്റവും സാങ്കേതികത്തികവുള്ള ചിത്രത്തിനുമുള്ള രണ്ട് ഓസ്കാർ നാമ നിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്.