Late Autumn
ലേറ്റ് ഓട്ടം (2010)
എംസോൺ റിലീസ് – 2057
ഭാഷ: | ഇംഗ്ലീഷ് , കൊറിയൻ , മാൻഡറിൻ |
സംവിധാനം: | Kim Tae-yong |
പരിഭാഷ: | നാസിം ഇർഫാൻ |
ജോണർ: | ഡ്രാമ, റൊമാൻസ് |
തൻ്റെ ഭർത്താവിൻ്റെ കൊലപാതകത്തെത്തുടർന്ന് ഏഴു വർഷമായി ജയിലിൽ കഴിയുന്ന അന്നാ ചെന്നിന് അമ്മ മരിച്ചതിനെ തുടർന്ന് 72 മണിക്കൂർ പരോൾ കിട്ടുന്നു. ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിചാരിതമായി പരിചയപ്പെടുന്ന ഹൂൺ എന്ന ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലാകുന്നു. ഒരു കൊറിയൻ യുവാവും ചൈനീസ് യുവതിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടുന്നതിനാൽ കൊറിയൻ,മാൻഡറിൻ,ഇംഗ്ലീഷ് എന്നീ ഭാഷകൾ ചേർന്ന ഒരു മിശ്രഭാഷ ചിത്രമാണിത്,
2010 ൽ ഹ്യൂൺ ബിനെയും ടാങ് വെയിനെയും പ്രധാന കഥാപാത്രങ്ങളാക്കി കിം തായ്-യോംഗ് സംവിധാനം ചെയ്ത ഈ ചിത്രം 1966 ൽ ലീ മാൻ ഹീ യുടെ മെലോഡ്രാമ ക്ലാസികിൻ്റെ റീമേക്കാണ്.