എം-സോണ്‍ റിലീസ് – 598
ഭാഷ | ഫ്രഞ്ച് |
സംവിധാനം | ഹെന്രി ജോര്‍ജ് ക്ലുസോട്ട് |
പരിഭാഷ | മഹേഷ് കര്‍ത്ത്യ |
ജോണർ | ക്രൈം, ഡ്രാമ, ഹൊറര്‍ |
ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട ആല്‍ഫ്രഡ് ഹിച്കോക്കിന് ഈ ചിത്രം ചെയ്യണമെന്നു ആഗ്രഹമുണ്ടായിരുന്നു .എന്നാല്‍ ഹിച്ച്കോക്കിന് മുന്‍പേ ക്ലുസോട്ട് നോവല്‍ ചിത്രമാക്കാനുള്ള റൈറ്റ്സ് വാങ്ങി കഴിഞ്ഞിരുന്നു . എക്കാലത്തെയും മികച്ച ഒരു സസ്പെന്‍സ് ത്രില്ലെര്‍ ഒരുക്കാന്‍ ക്ലുസോട്ടിനു സാധിച്ചു .
Michel Delassalle എന്ന ക്രൂരനായ ഹെട്മാസ്റ്റെറെ കൊല്ലാന്‍ അയാളുടെ ഭാര്യയും സ്കൂളിലെ തന്നെ മറ്റൊരു അധ്യാപികയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു .അധ്യാപികയുടെ വീട്ടിലേക്ക് മൈക്കിളിനെ വിളിച്ചു വരുത്തിയ ശേഷം വിഷം നല്കി കൊലപ്പെടുത്താനായിരുന്നു അവരുടെ പ്ലാന്‍ .ശേഷം മൃതദേഹം സ്കൂളിലെ കുളത്തില്‍ നിക്ഷേപിക്കാമെന്നും .പക്ഷെ അവരെ കാത്തിരുന്നത് വളരെ വിചിത്രമായ ചില സംഭവവികാസങ്ങളായിരുന്നു …..
ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തില്‍ ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത് . ഷോക്കിംഗ് ക്ലൈമാക്സ് എന്ന് തന്നെ വിശേഷിപ്പിക്കാം . ചിത്രത്തിന്റെ സസ്പെന്‍സ് ഒട്ടും ചോരാത്ത തരത്തില്‍ വളരെ മിതത്വത്തോടെ മികച്ച രീതിയില്‍ ചിത്രം ഒരുക്കാന്‍ ക്ലുസോട്ടിനു സാധിച്ചിട്ടുണ്ട് .ചിത്രത്തില്‍ അഭിനയിച്ചവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് .എക്കാലത്തെയും മികച്ച ത്രില്ലെറുകളില്‍ ഈ ഫ്രഞ്ച് ചിത്രത്തിന്റെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണ് .