Lie with Me
ലൈ വിത്ത് മീ (2005)
എംസോൺ റിലീസ് – 3607
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Clement Virgo |
| പരിഭാഷ: | അഷ്‌കർ ഹൈദർ |
| ജോണർ: | ഡ്രാമ, റൊമാൻസ് |
ലൈംഗികതയെ വെറുമൊരു വിനോദമായി മാത്രം കാണുന്ന ലൈല എന്ന യുവതിയുടെയും ഡേവിഡ് എന്ന യുവാവിന്റെയും കഥയാണിത്. ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ശ്രമിക്കുമ്പോഴും, അറിയാതെ തന്നെ അവർക്കിടയിൽ വൈകാരികമായ ഒരു ബന്ധം വളർന്നു വരുന്നു.
മനുഷ്യബന്ധങ്ങളിലെ ഒറ്റപ്പെടലും, പ്രണയത്തിലേക്കുള്ള ഭയത്തോടെയുള്ള മാറ്റവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ശരീരം കൊണ്ട് ഒന്നിക്കുമ്പോഴും മനസ്സ് കൊണ്ട് അവർ നേരിടുന്ന സംഘർഷങ്ങളും, തങ്ങളുടെ ഭൂതകാലത്തെ മുറിവുകളെ എങ്ങനെ ഈ ബന്ധം ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കാതൽ.
ലൈംഗിക അതിപ്രസരം ഉള്ളൊരു മൂവി ആയതിനാൽ പ്രായപൂർത്തി ആയവർ മാത്രം കാണുക.
