Loki Season 1
ലോകി സീസൺ 1 (2021)

എംസോൺ റിലീസ് – 2722

Download

28042 Downloads

IMDb

8.2/10

ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്‌സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്‌പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്‌സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.

2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?

അതിനുള്ള ഉത്തരമാണ് ലോക്കി എന്ന സീരീസ് തരുന്നത്.
ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി സീസൺ 1 ആരംഭിക്കുന്നത്.

MCU വിലേക്ക് മൾട്ടിവേഴ്‌സ് എന്ന ഒരു സാധ്യത തുറന്നിട്ടുകൊണ്ട് പല സംഭവങ്ങളേയും “ഇങ്ങനെയാണ് സംഭവിച്ചിരുന്നതെങ്കിലോ” എന്ന് ചിന്തിപ്പിക്കുന്ന WHAT IF… സീരീസും , വരാൻ പോകുന്ന Spiderman No Way Home, Doctor Strange in the Multiverse of Madness അങ്ങനെ ഒരുപിടി സിനിമകൾക്കും തിരികൊളുത്തിയാണ് ലോക്കി സീസൺ 1 അവസാനിക്കുന്നത്.