എംസോൺ റിലീസ് – 3264

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Justin Benson, Aaron M, Dan DeLeeuw & Kasra Farahani |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്‌സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്‌പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്‌സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.
2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?
അതിനുള്ള ഉത്തരമാണ് ലോകി എന്ന സീരീസ് തരുന്നത്. ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി ആരംഭിക്കുന്നത്.