എംസോൺ റിലീസ് – 3088
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | Temple Hill Productions |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
“ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്.
അലബാമയിലെ കള്‍വര്‍ ക്രീക്ക് എന്ന ബോര്‍ഡിംഗ് സ്കൂളിലേക്ക് പുതിയതായി ചേര്‍ന്ന വിദ്യാര്‍ത്ഥിയാണ് മൈല്‍സ് ഹാള്‍റ്റര്‍. പ്രശസ്തരായ വ്യക്തികളുടെ പ്രശസ്തമായ അവസാന വാക്കുകളെക്കുറിച്ച് നിരന്തരം ആലോചിക്കുന്ന ഒരു കൗമാരക്കാരനാണ് മൈല്‍സ്. വീട്ടിലുള്ള സുരക്ഷിതമായ തന്റെ ജീവിതത്തില്‍ അവനുണ്ടാകുന്ന മടുപ്പാണ് മൈല്‍സിനെ കള്‍വര്‍ ക്രീക്കില്‍ എത്തിക്കുന്നത്. ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ മൈല്‍സിന് ഒരു ത്വരയുണ്ട്. കള്‍വര്‍ ക്രീക്കില്‍ മൈല്‍സിന് റൂംമേറ്റായി കിട്ടിയ ചിപ്പ് മാര്‍ട്ടിന്‍ വഴി അവന്‍ അലാസ്ക യങ്ങിനെയും ടാക്കുമി ഹിക്കോഹിറ്റോയെയും പരിചയപ്പെടുന്നു. ഇവരെക്കൂടാതെ മറ്റ് പലരെയും മൈല്‍സ് സ്കൂളില്‍ വെച്ച് പരിചയപ്പെടുന്നു. ഈ കഥാപാത്രങ്ങള്‍ക്കിടയിലൂടെ തന്റെ പുതിയ ജീവിതം വഴി മൈല്‍സ് ജീവിതത്തെക്കുറിച്ചുള്ള പല പാഠങ്ങളും പഠിക്കുന്നു.