Lord of the Flies
ലോർഡ് ഓഫ് ദി ഫ്ലൈസ് (1990)

എംസോൺ റിലീസ് – 2502

Download

2188 Downloads

IMDb

6.4/10

സർ വില്യം ഗോൾഡിങ് എന്ന പ്രശസ്തനായ എഴുത്തുകാരന്റെ നോവലിനെ ആസ്പദമാക്കി, അതേ പേരിൽ 1990 ൽ ഹാരി ഹൂക്ക് സംവിധാനം ചെയ്ത സിനിമയാണ് “ലോർഡ് ഓഫ് ദി ഫ്ലൈസ്”. ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, നൊബേൽ പ്രൈസ് കിട്ടിയ വളരെ പ്രശസ്‌തമായ ഈ നോവൽ “ഈച്ചകളുടെ തമ്പുരാൻ” എന്ന പേരിൽ മലയാളത്തിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടം പട്ടാള സ്കൂളിലെ കുട്ടികൾ ഒരു ദ്വീപിൽ അകപ്പെട്ട് പോകുന്നു. അവർ ദ്വീപിൽ നിന്ന് രക്ഷിപ്പെടില്ലെന്ന വിശ്വാസത്താൽ അവിടെ അതിജീവിക്കുന്ന കഥയാണിത്. കുട്ടികളാണ് നായകരും പ്രതിനായകരും. അതും കൗമാരത്തിലേക്ക് കടക്കാന്‍ പോലും പ്രായമാകാത്തവര്‍. കുട്ടികൾ നിഷ്കളങ്കരാണെന്നല്ലേ പൊതുവെയുള്ള ധാരണ. പക്ഷേ അധികാരം കയ്യിൽ കിട്ടിയാൽ കുട്ടികളും മുതിർന്നവരെക്കാൾ കഷ്ടമാണെന്ന് മനസ്സിലാകും. ചിതറി വീഴപ്പെട്ടവര്‍ ഒരുമിക്കുന്നു. അവരറിയാതെ അവര്‍ക്കിടയില്‍ നേതാക്കളുണ്ടാകുന്നു, നേതാക്കള്‍ക്ക് ശിങ്കിടികളും, ചേരിതിരിവും, ഒപ്പം പ്രതിപക്ഷത്തിൽ വളർന്നു വരുന്ന സ്വാര്‍ത്ഥമായ മനസ്സും. അവരില്‍ ഉറങ്ങിക്കിടക്കുന്ന മൃഗം ഉണരുന്ന കാഴ്ചകള്‍ കാഴ്ച്ചക്കാരെ ഞെട്ടിക്കുന്നതാണ്. അതിജീവിക്കാനുള്ള ശ്രമത്തിൽ അവരവിടുന്ന് ഭക്ഷണം തേടലും, കൂടാരം കെട്ടലും, വേട്ടയാടൽ പോലും പഠിച്ചെടുക്കുന്നു. ഒടുവില്‍ വേട്ടയാടലിന്റെ ഹരം കൂട്ടുകാരനെ വേട്ടയാടി കൊല്ലുന്നതിലേക്ക് നയിക്കപ്പെടുന്ന വന്യമായ മനുഷ്യാവസ്ഥവയിലാണ് കഥ പറഞ്ഞു നിർത്തുന്നത്. മനുഷ്യർ യഥാർത്ഥത്തിൽ എത്ര ക്രൂരന്മാർ ആണെന്നുള്ള ഒരു ചിന്ത പങ്കു വെക്കുകയാണ് സിനിമ.
കടപ്പാട് : ജീ ചാങ് വൂക്ക്