എംസോൺ റിലീസ് – 2677

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Enrico Casarosa |
പരിഭാഷ | അഫ്സല് വാഹിദ് |
ജോണർ | അനിമേഷൻ, അഡ്വെഞ്ചർ, കോമഡി, ഫാന്റസി |
ഇറ്റാലിയൻ കടൽത്തീരത്തിനോട് അടുത്തുള്ള ഒരു ഗ്രാമം. കടലിലെ സീ മോൺസ്റ്ററുകളെ ഭയന്ന്, കണ്ടാല്‍ കൊല്ലണമെന്ന ഉദ്ദേശത്തില്‍ ജീവിക്കുന്ന അവിടുത്തെ നാട്ടുകാരും, മനുഷ്യരെ ഭയന്ന് കടലില്‍ ജീവിക്കുന്ന സീ മോൺസ്റ്ററുകളും. മനുഷ്യരെ ഭയന്ന് സീ മോൺസ്റ്ററുകൾ കരയിലേക്ക് വരാറേയില്ല. കൂട്ടത്തിലെ ഒരു കുട്ടി സീ മോൺസ്റ്ററായ നായകൻ ലൂക്ക ഒരു ഘട്ടത്തിൽ വെള്ളത്തിനു മുകളിൽ എത്തി കരയിൽ കാലു കുത്തുന്നു. അപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. കരയിൽ എത്തിയാൽ ഇവർക്ക് മനുഷ്യരൂപം കൈവരും. എന്നാൽ, വെള്ളം നനഞ്ഞാൽ സീ മോൺസ്റ്ററിന്റെ രൂപമാകും. തുടര്‍ന്നുണ്ടാകുന്ന കഥയാണ് ലൂക്ക എന്ന ഡിസ്നി സിനിമയുടെ ഇതിവൃത്തം.