Macbeth
മാക്ബെത്ത് (2015)

എംസോൺ റിലീസ് – 472

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Kurzel
പരിഭാഷ: സൂരജ്
ജോണർ: ഡ്രാമ, ഹിസ്റ്ററി, വാർ
Download

623 Downloads

IMDb

6.6/10

വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു.

മന്ത്രവാദിനികളുടെ പ്രവചനവും ഭാര്യയുടെ പ്രലോഭനവും കേട്ട്, ചതിയിലൂടെ അധികാരം നേടുന്ന മാക്ബെത്ത് പിന്നീട് കടുത്ത കുറ്റബോധവും അന്തഃസഘർഷവും കൊണ്ട് ആടിയുലയുന്നതാണ് സിനിമയുടെ ഇതിവൃത്തം.