Mandy
മാന്‍ഡി (2018)
എംസോൺ റിലീസ് – 1866
“ബ്ലാക്ക് സ്കൾസ്… ബ്ലാക്ക് സ്കൾസ് എന്നാണ് അവരുടെ ടീമിന്റെ പേര്.രാത്രിയിൽ വേശ്യകളെ കാണാതാകുന്നു,വീട്ട് പടിക്കൽ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.ട്രക്ക് ഡ്രൈവർമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നു.”
രണ്ട് കാമുകി കാമുകന്മാർ, അവർ താമസിക്കുന്നത് ഒത്ത വനത്തിന്റെ നടുവിൽ ഒരു കുഞ്ഞ് വീട്ടിൽ. മാൻഡി, അവളുടെ ജീവിതം ചിത്രവും വായനയുമായി മുന്നോട്ട് പോയി.പക്ഷേ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ ചില അനിഷ്ട സംഭവങ്ങൾ ആരംഭിക്കുന്നു. അവിടെയുള്ള വലിയ ഒരു ടീം അംഗങ്ങൾ മാൻഡിയെ കടത്തുന്നു.അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഭയാനകമായ സത്യവും.എന്ത് വന്നാലും അവളെ രക്ഷിക്കാൻ ഉറച്ച് കാമുകൻ എല്ലാ സന്നാഹങ്ങളുമായി ഇറങ്ങുന്നു.
വളരെ അധികം നിരൂപക പ്രശംസ നേടിയ ഒരു സിനിമയാണ് മാൻഡി.ഇതിൽ എടുത്ത് പറയേണ്ടത് ഇതിന്റെ വിഷ്വൽ തന്നെയാണ്.ഇത് വരെ അതിക സിനിമകളിൽ ഒന്നും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന സീനുകളാണ് ഓരോ ഫ്രെയിമും.