Matilda
മെറ്റിൽഡ (1996)

എംസോൺ റിലീസ് – 2121

Download

1710 Downloads

IMDb

7/10

ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്റെ ഇതേ പേരിലുള്ള ബാലസാഹിത്യനോവലിനെ ആസ്പദമാക്കി ഡാനി ഡെവിറ്റോ സം‌വിധാനം ചെയ്ത് 1996ല്‍ റിലീസ് ആയ ഒരു അമേരിക്കൻ ഫാന്റസി കോമഡി-ഫാമിലി ചിത്രമാണ് മെറ്റിൽഡ.
6 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ.
സ്വന്തം ‘ സൈക്കോകൈനറ്റിക്’ (അകലെ ഉള്ള ഒരു വസ്തു മനോബലത്താൽ ചലിപ്പിക്കുന്ന പ്രതിഭാസം) കഴിവുകള്‍ ഉപയോഗപ്പെടുത്തി ആദ്യം, തന്നെ നിരന്തരം അവഗണിക്കുന്ന കുടുംബത്തിലും, പിന്നീട് ക്രഞ്ചം ഹാൾ എലിമെൻററി സ്കൂളിലെ ക്രൂരയും സ്വേച്ഛാധിപതിയുമായ പ്രിൻസിപ്പൽ അഗത ട്രഞ്ച്ബുള്ളിനെതിരെയും മെറ്റിൽഡ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
മെറ്റിൽഡയുടെ ജീവിതത്തിലൂടെ പോകുന്ന സിനിമ പ്രേക്ഷകരെ, പ്രത്യേകിച്ച് കുട്ടികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.