Men
മെൻ (2022)

എംസോൺ റിലീസ് – 3094

Download

2753 Downloads

IMDb

6/10

ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ഒരു Folk-Body ഹൊറർ ചിത്രമാണ് മെൻ.

അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറും അതിമനോഹരമായ സിനിമാറ്റഗ്രഫിയും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചുരുങ്ങിയ സംഭാഷണങ്ങൾ മാത്രമുള്ള, വളരെ പതിഞ്ഞ താളത്തിൽ, വിഷ്വലി മെറ്റഫറിക്കലായി കഥ പറയുന്ന ചിത്രം ക്ലൈമാക്സിനോടടുക്കുമ്പോൾ സങ്കീർണ്ണമാകുന്നുണ്ടെങ്കിലും അതിന്റെ അന്തഃസത്തയെ വ്യത്യസ്ത അർത്ഥതലങ്ങളിൽ വ്യാഖ്യാനിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.