Migration
മൈഗ്രേഷൻ (2023)

എംസോൺ റിലീസ് – 3388

Download

6193 Downloads

IMDb

6.6/10

ദേശാന്തര യാത്രകൾ നമുക്ക് എന്നും ഹരമാണല്ലോ. വെറുമൊരു യാത്രാനുഭവം എന്നതിലുപരി നാമിരിക്കുന്ന comfort zone വിട്ട് പുറത്തു വരാനും പുതിയ അറിവുകളും അനുഭവങ്ങളും നേടി നമ്മുടെ വ്യക്തിത്വത്തെ തന്നെ പുനർ നിർമിക്കാനുമുള്ള ഉപാധി കൂടിയാണ് ഇത്തരം യാത്രകൾ.
അത്തരമൊരു യാത്രയെ ഒരു കൂട്ടം താറാവുകളുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ടാലോ? അതാണ് 2023ൽ പുറത്തിറങ്ങിയ അനിമേഷൻ കോമഡി അഡ്വെഞ്ചർ ചിത്രമായ Migration. ദൂരെയൊരു കാട്ടിലെ കുളത്തിൽ സ്വസ്ഥമായി കുടുംബ ജീവിതം നയിക്കുന്ന ഒരു താറാവാണ് മാക് മല്ലാർഡ്. തന്റെ കുടുംബവും ചുറ്റിലുള്ള കുളവുമാണ് ലോകമെന്നു കരുതി ഒതുങ്ങിക്കഴിയുന്ന മാക് ഒരു നാൾ തന്റെ ഭാര്യയുടെയും കുട്ടികളുടെയും നിർബന്ധത്തിന് വഴങ്ങി ഒരു ദേശാടന യാത്ര പുറപ്പെട്ടു. അതും ജമൈക്കയിലേക്ക്. ഇടയ്ക്ക് വഴിതെറ്റി അവർ എത്തിപ്പെടുന്ന സ്ഥലങ്ങളും അകപ്പെടുന്ന ആപത്തുകളും അതിൽ നിന്നുള്ള അതിജീവനവും ഒടുവിലെ ലക്ഷ്യസാത്കാരവുമാണ് ഈ സിനിമയുടെ ആകെത്തുക.
ഫ്രഞ്ച് കർട്ടൂണിസ്റ്റും അനിമേറ്ററുമായ Benjamin Renner സംവിധാനം ചെയ്ത് Universal pictures, Illumination എന്നിവരുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ Kumail Nanjiani, Elizabeth Banks, Caspar Jennings, Tresi Gazal എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.